തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായ സംഭവം ഇന്നത്തെ മന്ത്രിസഭ യോഗം വിശദമായി ചർച്ച ചെയ്യും. ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം. തീപിടിത്തം ഉണ്ടായ സമയത്ത് പൊലീസ് ഇടപെടലിൽ വീഴ്‌ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതും മന്ത്രിസഭാ യോഗം പരിശോധിക്കും.
സെക്രട്ടേറിയറ്റ് തീപിടിത്തം മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും - Secretariat fire
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിത്തം യോഗം വിശദമായി ചർച്ച ചെയ്യും. തീപിടിത്തം ഉണ്ടായ സമയത്ത് പൊലീസ് ഇടപെടലിൽ വീഴ്‌ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
സംസ്ഥാന മന്ത്രിസഭ ഇന്ന് യോഗം ചേരും
അവിശ്വാസ പ്രമേയം നേരിട്ടതിന്‍റെ ആത്മവിശ്വാസത്തിൽ ഇരുന്ന സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ് തീപിടിത്തവും അതിനെ തുടർന്നുള്ള സംഘർഷങ്ങളും. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ഓണം കൂടി എത്തുന്നത്. എന്തൊക്കെ മുൻകരുതൽ ഇതിൽ വേണം എന്നതാണ് പ്രധാനമായും മന്ത്രിസഭ പരിശോധിക്കുക.
Last Updated : Aug 26, 2020, 9:44 AM IST