തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന തിരുവനന്തപുരത്തും കൊച്ചിയിലും സ്ഥിതി ഗൗരവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നിരവധി ആളുകള്‍ ഇവിടേക്ക് വരികയും പോവുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരെല്ലാം നിരവധി പേരുമായി ഇടപഴകുന്ന ആളുകളാണ്. അതുകൊണ്ട് തന്നെ നിയന്ത്രണം കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്യാവശ്യമല്ലാത്ത ഒരു യാത്രയും ഉണ്ടാകരുത്. സെക്രട്ടറിയേറ്റില്‍ നിയന്ത്രണം കര്‍ശനമാക്കും. ഇ-ഫയല്‍ വർധിപ്പിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശന വിലക്ക് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തും കൊച്ചിയിലും സ്ഥിതി ഗുരുതരം - Kochi covid
അത്യാവശ്യമല്ലാത്ത ഒരു യാത്രയും ഉണ്ടാകരുത്. സെക്രട്ടറിയേറ്റില്‍ നിയന്ത്രണം കര്‍ശനമാക്കും. ഇ-ഫയല്‍ വർധിപ്പിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശന വിലക്ക് തുടരുമെന്നും മുഖ്യമന്ത്രി

സമൂഹ്യവ്യാപന ആശങ്കയുള്ള മലപ്പുറം ജില്ലയില്‍ പരിശോധന വ്യാപകമാക്കി. ജില്ലയില്‍ 981 പേരുടെ സാമ്പിള്‍ പരിശോധിച്ചു. എടപ്പാളില്‍ രോഗം സ്ഥിരീകരിച്ച രണ്ട് ആശുപത്രി ജീവനക്കാർ ഉള്‍പ്പെടെ 681 പേരുടെ സാമ്പിളുകളും സമീപ പഞ്ചായത്തുകളിലെ 308 പേരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. 505 പേരുടെ പരിശോധന ഫലം ലഭിച്ചപ്പോള്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന എടപ്പാളില്‍ അത് തുടരും. ആശങ്കാജനകമായ സ്ഥിതിയില്‍ നിന്നും മാറ്റം വരാന്‍ ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.