തിരുവനന്തപുരം: കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ സീനിയർ സൂപ്രണ്ട് മഹേശ്വരിയെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും, കെ.എസ്.ആർ.ടി.സിയുടെ ഉത്തരവ് ലംഘിക്കുകയും ചെയ്ത കാരണത്താലാണ് സസ്പെൻഷൻ. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ (വിജിലൻസ്)എസ്പി രവിയാണ് മഹേശ്വരിയെ സസ്പെന്‍റ് ചെയ്തത്.
കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ സീനിയർ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു - KSRTC
ബസ് പാസ് ചോദിച്ച കണ്ടക്ടറോട് മഹേശ്വരി തര്‍ക്കിക്കുന്നതിന്‍റെയും പാസ് കാണിക്കാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നതിന്‍റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു
കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ സീനിയർ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു
ബസ് പാസ് ചോദിച്ച കണ്ടക്ടറോട് മഹേശ്വരി തര്‍ക്കിക്കുന്നതിന്‍റെയും പാസ് കാണിക്കാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നതിന്‍റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കെ.എസ്.ആർ.ടി.സി വിജിലൻസ് നടത്തിയ പരിശോധനയിൽ മഹേശ്വരിയുടെ ഭാഗത്ത് പ്രഥമദൃഷ്ട്യാ തെറ്റ് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്.