തിരുവനന്തപുരം: വിദേശത്തേക്ക് പോകുന്നവർക്ക് രണ്ടാം ഡോസ് കൊവിഡ് വാക്സിൻ നേരത്തെ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഷീൽഡ് രണ്ടാം ഡോസ് വാക്സിൻ നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ നൽകാനും പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി.
ALSO READ:പ്രതിപക്ഷത്തെയും ജനങ്ങള്‍ തലനാഴിര കീറി പരിശോധിക്കട്ടെ: വി.ഡി സതീശൻ
പല വിദേശരാജ്യങ്ങളിലും വാക്സിനേഷൻ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പറും നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ രജിസ്ട്രേഷനായി ആധാർ കാർഡോ മറ്റു തിരിച്ചറിയൽ രേഖകളോ നൽകിയിട്ടുള്ളവരുടെ സർട്ടിഫിക്കറ്റിൽ അവയാണ് രേഖപ്പെടുത്തുക. കേന്ദ്ര സർക്കാരിന്‍റെ മാർഗനിർദേശമനുസരിച്ച് നിലവിൽ രണ്ടാം ഡോസ് കൊവിഷീൽഡ് വാക്സിൻ 12 മുതൽ 16 ആഴ്ചക്കുള്ളിലാണ് എടുക്കാനാവുക.
ALSO READ:സംസ്ഥാനത്ത് 22,318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 194 മരണം
ഇതു മൂലം വിദേശത്ത് ജോലിക്കും പഠനത്തിനുമായി പോകുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.