തിരുവനന്തപുരം:നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി.28 വരെയാണ് നിയമസഭ സമ്മേളനം നടത്താനിരുന്നത്. എന്നാല്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ 22ന് സഭ പിരിയും. അതേസമയം സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷത്തിൻ്റെ പ്രമേയം 21 ന് നിയമസഭ ചർച്ച ചെയ്യും. നിയമസഭ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. 21 ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്കൂർ ആയിരിക്കും ചർച്ച.
സഭ സമ്മേളനം വെട്ടിച്ചുരുക്കി; സ്‌പീക്കറെ നീക്കണമെന്ന പ്രമേയം 21ന് ചര്‍ച്ചയ്ക്ക് - തിരുവനന്തപുരം വാർത്ത
22 ന് സഭ പിരിയുന്നതിനും തീരുമാനമായി
സഭ സമ്മേളനം വെട്ടിച്ചുരുക്കി; പ്രതിപക്ഷത്തിൻ്റെ പ്രമേയം 21 ന് നിയമസഭ ചർച്ച ചെയ്യും
സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് എം. ഉമ്മറാണ് നോട്ടീസ് നൽകിയത്. നോട്ടീസ് ചട്ടപ്രകാരമായതിനാൽ ചർച്ചയ്ക്ക് എടുക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തിൽ മൂന്നാം തവണയാണ് സ്പീക്കറെ നീക്കണമെന്ന പ്രമേയം നിയമസഭ ചർച്ചയ്ക്ക് എടുക്കുന്നത്. സ്പീക്കർമാരായിരുന്ന എ സി ജോസ്, വക്കം പുരുഷോത്തമൻ എന്നിവർക്കെതിരെയാണ് ഇതിന് മുമ്പ് പ്രമേയം ചർച്ചയ്ക്ക് വന്നത്.