കേരളം

kerala

ETV Bharat / state

നിയന്ത്രണം കർശനമാക്കും; സൗകര്യങ്ങൾ മെച്ചപ്പെടുത്തും

ആയുർവേദ മരുന്ന് വിൽപന ശാലകൾ തുറന്നു പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി

കൊവിഡ് 19 മുഖ്യമന്ത്രി  കൊവിഡ് 19 കേരളം  കേരളം ലോക്ക്ഡൗൺ
മുഖ്യമന്ത്രി

By

Published : Mar 27, 2020, 10:44 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വ്യാപകമായതിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങൾക്കുള്ള നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി. പുറത്തിറങ്ങുന്നവരുടെ സത്യവാങ്‌മൂലം പൊലീസ് വിശദമായി പരിശോധിക്കണം. നോൺ ബാങ്കിങ്, ചിട്ടി, സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങളുടെ പണം പിരിവ് എന്നിവ നിർത്തിവെക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സ്വർണ ലേലവും കുടിശിക നോട്ടീസും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് അടവും നിർത്തി വയ്ക്കും. ബാറും ബിവറേജും അടച്ചത് ഗുരുതര സാമൂഹിക പ്രശ്‌നമാകുന്നു. ഇതിനായി കൗൺസിലിങ് ശക്തമാക്കും. പച്ചക്കറി കൃഷിക്കായി വിത്തും വളവും കൃഷി വകുപ്പ് വഴി വിതരണം ചെയ്യും. ആയുർവേദ മരുന്ന് വിൽപന ശാലകൾ തുറന്നു പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details