തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ നൽകിയ റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിൻവലിച്ചു. മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിലാണ് റെഡ് അലർട്ട് പിൻവലിച്ചത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മഴ കുറഞ്ഞു: സംസ്ഥാനത്തെ റെഡ് അലർട്ട് പിൻവലിച്ചു - orange alert in 11 district
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ റെഡ് അലർട്ട് പിൻവലിച്ചു. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്.
മഴ കുറഞ്ഞു: സംസ്ഥാനത്തെ റെഡ് അലേർട്ട് പിൻവലിച്ചു
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആയിരിക്കും.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.