കേരളം

kerala

ETV Bharat / state

ഭൂഗർഭ കേബിള്‍ വഴി വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു

പദ്ധതിയുടെ 220 കെ.വിയുടെ പ്രധാന സ്റ്റേഷൻ നിർമ്മാണം മുക്കോലയിൽ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു.

ഭൂമിക്ക് അടിയിലൂടെ വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു

By

Published : Oct 23, 2019, 7:11 AM IST

തിരുവനന്തപുരം:വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത്‌ ഭൂഗർഭ കേബിള്‍ വഴി വൈദ്യുതി എത്തുന്നതിക്കാനായുള്ള പദ്ധതി പുരോഗമിക്കുന്നു. അത്യന്താധുനിക സജ്ജീകരണങ്ങളോടെയുള്ള 220 കെ.വിയുടെ പ്രധാന സ്റ്റേഷൻ നിർമ്മാണം മുക്കോലയിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. ജലാശയങ്ങളുടെ ഭാഗത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാവും ലൈൻ സ്ഥാപിക്കുന്നത്. ഭൂഗർഭ കേബിൾ വഴി വരുന്ന വൈദ്യുതിയെ സ്വീകരിക്കാൻ മുല്ലൂർ തോട്ടത്തിലെ ആധുനിക സ്റ്റേഷൻ നിർമ്മാണം പകുതിയിലേറെ പുരോഗമിച്ചിട്ടുണ്ട്.

ഭൂഗർഭ കേബിള്‍ വഴി വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു

കാട്ടാക്കട മുതൽ മുക്കോല സ്റ്റേഷന്‍ വരെ വൈദ്യുതി എത്തിക്കാൻ കൂറ്റൻ ടവറുകളും സ്ഥാപിച്ചു കഴിഞ്ഞു. ഇവിടെ എത്തുന്ന വൈദ്യുതി തലക്കോട് വഴി കഴക്കൂട്ടം -കോവളം ബൈപ്പാസുമായി ചേരുന്ന തുറമുഖ റോഡിന് അടിയിലൂടെയാവും മുല്ലൂരിലെ സ്റ്റേഷനിൽ എത്തുന്നത്ത്. പ്രധാന വിതരണ ലൈനിൽ തടസ്സം നേരിട്ടാൽ പകരം സംവിധാനം എന്ന നിലയ്ക്ക് കാഞ്ഞിരം കുളം പാമ്പുകാല സ്റ്റേഷനിൽ നിന്നും ഭൂഗർഭ കേബിൾ വഴി മുല്ലൂരിൽ എത്തിച്ചിട്ടുള്ള 11 K V വൈദ്യുതി ഉപയോഗിക്കും. 400 മീറ്റർ ഉയരമുള്ള മിന്നൽ രക്ഷാ ചാലകത്തോടെയുള്ള 30 തൂണുകളിൽ സ്ഥാപിക്കുന്ന ഹൈമാസ്റ്റ് വിളക്കുകളാവും തുറമുഖത്ത് രാത്രിയെ പകലാക്കി വെളിച്ചം വിതറുക. ഇതിനായുള്ള പത്തോളം വിളക്ക് തൂണുകൾ സ്ഥാപിച്ചു കഴിഞ്ഞു.

ABOUT THE AUTHOR

...view details