തിരുവനന്തപുരം:പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി വോട്ടു മറിച്ചെന്ന ആരോപണത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരന്‍പിള്ള. പാലായിലേത് ഒരു പ്രാദേശിക വിഷയം മാത്രമാണ്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി ഉണ്ടാകുമെന്നും ബിജെപി ശക്തമായി തന്നെയാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പാലായിലെ വോട്ട് തിരിമറി ആരോപണം അന്വേഷിക്കുമെന്ന് പി.എസ് ശ്രീധരന്‍പിള്ള
ടൈറ്റാനിയം അഴിമതിക്കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് ശ്രീധരന്‍പിള്ള
അഞ്ച് ഉപ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കൊച്ചിയില്‍ ചേരുന്ന എന്‍ഡിഎ യോഗം ചര്‍ച്ച ചെയ്യും. അതിനുശേഷം പട്ടിക തയ്യാറാക്കി കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൈറ്റാനിയം അഴിമതിക്കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. സിപിഎമ്മിലെ ഉന്നതന്മാരും അഴിമതിയില്‍ കുടുങ്ങുമെന്ന സാഹചര്യത്തിലാണ് ഒത്തുകളിക്കുന്നത്. ഇരു കൂട്ടരും ചേര്‍ന്ന് സിബിഐ അന്വേഷണം വഴിമുടക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇതിന് മറുപടി പറയണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.