തിരുവനന്തപുരം: വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന നിലപാടിലാണ് മാതാപിതാക്കൾ. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് മാതാപിതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വാളയാർ കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന നിലപാടിലാണ് മാതാപിതാക്കൾ.
വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തിയെങ്കിലും ഇവർക്ക് മുഖ്യമന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് നിവേദനം നൽകിയത്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ അമ്മ നിവേദനം നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരായ സോജനും ചാക്കോക്കുമെതിരെ നടപടി വേണം. മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന് പറയുന്നതതല്ലാതെ പ്രവർത്തിയിൽ കാണുന്നില്ലെന്നും മാതാവ് പ്രതികരിച്ചു.