തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന തീവ്രത വര്‍ധിക്കുന്നു. ജൂണ്‍ മാസാരംഭത്തില്‍ ആയിരം കടന്ന രോഗികളുടെ എണ്ണം ഏഴാം തിയതി ആയപ്പോഴേക്കും രണ്ടായിരത്തിന് മുകളിലെത്തി. മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിദിന കണക്കുകള്‍ രണ്ടായിരം കടക്കുന്നത്.
ജൂണില്‍ ഇതുവരെ 22158 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 14498 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 4619 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടക്കുന്നത്. കൂടാതെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലും വ്യാപനം കൂടുതലുണ്ട്.