കേരളം

kerala

ETV Bharat / state

വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

തെരഞ്ഞെടുപ്പ് കാലത്ത് കെട്ടുകഥകള്‍ ചമച്ച് രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല

സ്പീക്കര്‍  പി. ശ്രീരാമകൃഷ്ണന്‍  news in the media is pure nonsens  Sreeramakrishnan  വാര്‍ത്ത ശുദ്ധ അസംബന്ധം  തിരുവനന്തപുരം
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

By

Published : Mar 23, 2021, 8:06 PM IST

തിരുവനന്തപുരം: സ്വപ്‌നയുടേയും സരിത്തിന്‍റെയും മൊഴിയെന്ന പേരില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചെന്നും അതില്‍ നിക്ഷേപം ഉണ്ടെന്നും ഉള്ളതായി പറയപ്പെടുന്ന മൊഴി വസ്തുതാ വിരുദ്ധമാണ്. ഇക്കാര്യം ആര്‍ക്കും അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ്.

രാഷ്ട്രീയ താല്‍പ്പര്യം വച്ചുകൊണ്ടുള്ള കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍. ബിജെപി പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ ഇടയ്ക്കിടെ പലതും പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. ഷാര്‍ജാ ഷെയ്ഖിനെ കേരളത്തിനകത്തോ പുറത്തോ വച്ച് ഒറ്റയ്ക്ക് കണ്ടിട്ടില്ല. കേരള സന്ദര്‍ശന വേളയില്‍ ഔദ്യോഗികമായ അത്താഴവിരുന്നില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

മാസങ്ങളായി അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായിരുന്ന പ്രതിയായ ഒരാള്‍ ഇതിനകം എട്ടോളം മൊഴികള്‍ നല്‍കിയതായാണ് അറിയാന്‍ കഴിയുന്നത്. ഇപ്പോള്‍ പുതിയ കെട്ടുകഥകള്‍ ഉണ്ടാകുന്നത് ആരുടെ പ്രേരണകൊണ്ടാണെന്ന് കൂടി അന്വേഷണ വിധേയമാക്കണം. അന്വേഷണങ്ങള്‍ സത്യസന്ധവും നിയമപരവുമായിരിക്കണം. അല്ലാതെ തെരഞ്ഞെടുപ്പ് കാലത്ത് കെട്ടുകഥകള്‍ ചമച്ച് രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. വിദേശത്ത് സ്ഥാപനം തുടങ്ങാനോ അതിലേക്ക് നിക്ഷേപം സംഘടിപ്പിക്കാനോ അതിനുവേണ്ടി ആരോടെങ്കിലും സംസാരിക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല. ഒമാനില്‍ നല്ല നിലയില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീര്‍ അഹമ്മദിനെ പരിചയം ഉണ്ട് എന്നത് വസ്തുതയാണ്.

പ്രവാസികളായ ഇത്തരം പലരേയും കണാറുണ്ട്. സംസാരിച്ചിട്ടുമുണ്ട്. പ്രവാസികളോടും അവരുടെ സംരഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്. അതിന്‍റെ പേരില്‍ അവിടെ എല്ലാം നിക്ഷേപം ഉണ്ടെന്ന് ദുര്‍വ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമായ കാര്യമാണെന്നും സ്പീക്കര്‍ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ ഒഴിവാക്കാനാണ് വിശദീകരണ കുറിപ്പ് ഇറക്കുന്നതെന്നും സ്പക്കര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details