തിരുവനന്തപുരം: പി.എസ്.സി പരീക്ഷ മാറ്റി വയ്ക്കണമെന്നാവശ്യവുമായി ഉദ്യോഗാര്‍ഥികള്‍. സംഭവത്തിലിടപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍. നവംബര്‍ രണ്ടിന് നടത്താനിരിക്കുന്ന അസിസ്റ്റന്‍റ് പ്രഫസര്‍ പരീക്ഷ മാറ്റണമെന്നാണ് ആവശ്യം.
പി.എസ്.സി പരീക്ഷ മാറ്റണമെന്നാവശ്യം; ഇടപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ - Human Rights Commission
ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിക്കണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍
![പി.എസ്.സി പരീക്ഷ മാറ്റണമെന്നാവശ്യം; ഇടപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ തിരുവനന്തപുരം പി.എസ്.സി കൊവിഡ് കോവിഡ് 19 അസിസ്റ്റൻ്റ് പ്രോഫസർ പരീക്ഷ മനുഷ്യാവകാശ കമ്മിഷൻ Human Rights Commission postpone PSC exam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9347192-thumbnail-3x2-asf.jpg)
പി.എസ്.സി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം; അടിയന്തര നടപടി ആവിശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ
ഉദ്യോഗാർഥികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. തിരുവനന്തപുരം, എറണാകുളം ,കോഴിക്കോട് ജില്ലകളിൽ മാത്രമാണ് പരീക്ഷ സെൻ്റർ ഉള്ളത്. ജില്ലകളിൽ എത്താൻ പൊതുഗതാഗതം ആവശ്യാനുസരണം ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് പരീക്ഷ മാറ്റണമെന്നാവശ്യം ശക്തമായിരിക്കുന്നത്. ഉദ്യോഗാർഥികളുടെ ആവശ്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ പി.എസ്.സിയോട് നിര്‍ദേശിച്ചു. ഡിസംബറിൽ നടത്തേണ്ട പല പരീക്ഷകളും പി.എസ്.സി മാറ്റി വെച്ചിട്ടുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ വാദിക്കുന്നു.