തിരുവനന്തപുരം:ഇടത്മുന്നണിയുമായി ഉടക്കിനിൽക്കുന്ന എൻ.സി.പി തർക്കം പരിഹരിക്കാൻ പീതാംബരൻ മാസ്റ്ററുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ നാല് സീറ്റ് എന്ന നിലപാട് എൻ.സി.പി ആവർത്തിച്ചു. ചർച്ചയിൽ മന്ത്രി എ.കെ ശശീന്ദ്രനും പങ്കെടുത്തു.
മുഖ്യമന്ത്രിയുമായി ടിപി പീതാംബരന്‍ ചര്‍ച്ച നടത്തി; നാല് സീറ്റിൽ ഉറച്ച് എൻസിപി
നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ നാല് സീറ്റ് എന്ന നിലപാട് എൻ.സി.പി ആവർത്തിച്ചു
പീതാംബരൻ മാസ്റ്റർ-മുഖ്യമന്ത്രി കൂടിക്കാഴ്‌ച; നാല് സീറ്റിൽ ഉറച്ച് എൻസിപി
പാലാ സീറ്റ് എൻ.സി.പിക്ക് നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടില്ല. പാലാ സീറ്റ് വേണമെന്ന നിലപാടിൽ മാണി സി. കാപ്പൻ ഉറച്ചുനിൽക്കുകയാണ്. അതിനിടെ, എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ ജനുവരി 17ന് കേരളത്തിൽ എത്തും. മുന്നണി വിടുമോയെന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക.
Last Updated : Jan 12, 2021, 2:11 PM IST