തിരുവനന്തപുരം: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ച് സിപിഎം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ പതാകയുയര്‍ത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
പതിവ് തെറ്റിച്ച് പാർട്ടി
തിരുവനന്തപുരം: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ച് സിപിഎം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ പതാകയുയര്‍ത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
പതിവ് തെറ്റിച്ച് പാർട്ടി
സാധാരണ നിലയില്‍ സിപിഎം ഓഫീസുകളില്‍ ഇത്തരമൊരു പതിവില്ല. എന്നാല്‍ ഇത്തവണ ആ പതിവ് മാറുകയാണ്. ദേശീയത ഉയര്‍ത്തിയുള്ള ആര്‍എസ്എസിന്‍റെ കടന്നു കയറ്റം ചെറുക്കുകയാണ് പതാക ഉയർത്തുന്നതിലൂടെ സിപിഎം ലക്ഷമിടുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തതും, ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ എന്ന കാഴ്ചപ്പാടിനെ തകര്‍ക്കുകയും ചെയ്യുക എന്ന അജണ്ടയോടു കൂടിയും പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിനെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം ഉപയോഗപ്പെടുത്തുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Also Read: ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസ്; ജാമ്യാപേക്ഷയില്‍ വിധി 24ന്
സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്കും സ്വാധീനവും ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഭാവനയും ജനങ്ങളിലെത്തിക്കാന്‍ സിപിഎം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി ഓഫിസുകളിലും കൊവിഡ് പ്രൊട്ടോകോള്‍ പാലിച്ചുകൊണ്ട് ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യ ദിനാചരണ പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ ഘടകങ്ങളും രംഗത്തിറങ്ങണമെന്നും സിപിഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.