തിരുവനന്തപുരം:പ്രളയ പശ്ചാത്തലത്തില്‍ കാര്‍ഷിക കടങ്ങള്‍ക്ക് 2019 ഡിസംബര്‍ 31 വരെയുണ്ടായിരുന്ന മൊറട്ടോറിയം 2020 മാര്‍ച്ച് 31 വരെ നീട്ടിയതായി മുഖ്യമന്ത്രി. കാര്‍ഷിക വായ്പയുടെ പലിശനിരക്ക്, വായ്പയുടെ സ്വഭാവം, കാലാവധി എന്നിവയ്ക്കനുസരിച്ചാണ് മൊറട്ടോറിയം നിജപ്പെടുത്തിയിരിക്കുന്നത്.
കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം 2020 മാര്‍ച്ച് 31 വരെ നീട്ടി - ചോദ്യോത്തര വേളയില്‍ കെ.സി ജോസഫിന്‍റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ചോദ്യോത്തര വേളയില്‍ കെ.സി ജോസഫിന്‍റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്
കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് നിലവില്‍ രണ്ടുശതമാനം പലിശ സബ്‌വെന്‍ഷനും പലിശ സഹിതം വായ്പാ തുക കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് മൂന്നുശതമാനം പലിശയിളവും നല്‍കുന്നു. ഇതിന്‍പ്രകാരം നാലുശതമാനം മാത്രമാണ് ഹ്രസ്വകാല വായ്പയായി നല്‍കേണ്ടത്. കേരളാ കര്‍ഷക കടാശ്വാസ കമ്മിഷന്‍ വഴി 50,000 രൂപക്ക് മുകളിലുള്ള കുടിശികക്ക് നല്‍കുന്ന ആനുകൂല്യം ഒരുലക്ഷം രൂപയില്‍ നിന്നും രണ്ടുലക്ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. മൊറട്ടോറിയം കാലഘട്ടത്തിലെ കാര്‍ഷിക കടങ്ങളിലെ പലിശക്കോ അധിക പലിശയ്‌ക്കോ ഇളവുനല്‍കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.സി ജോസഫിന്‍റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.