തിരുവനന്തപുരം:എസ്എടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് നഗരസഭ അടച്ചു പൂട്ടിയെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ. അവിടെ മരുന്നുകൾ സൂക്ഷിച്ചിരുന്നില്ല. കേടായ കമ്പ്യൂട്ടറുകളും എസികളും മറ്റും മാത്രമാണ് ഉണ്ടായിരുന്നത്. ആരോഗ്യ വകുപ്പിൻ്റെ നിർദേശപ്രകാരം കൊവിഡ് ചികിത്സക്ക് കിടക്കകൾ ഒരുക്കുന്നതിനും കെട്ടിടം വൃത്തിയാക്കുന്നതിനും വേണ്ടിയാണ് കെട്ടിടം പൂട്ടിയതെന്നും മേയർ പറഞ്ഞു.
എസ്എടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് പൂട്ടിയെന്ന പ്രചാരണം തെറ്റെന്ന് മേയർ - mayor on sat issue
ആരോഗ്യ വകുപ്പിൻ്റെ നിർദേശപ്രകാരം കൊവിഡ് ചികിത്സക്ക് കിടക്കകൾ ഒരുക്കുന്നതിനും കെട്ടിടം വൃത്തിയാക്കുന്നതിനും വേണ്ടിയാണ് ഇൻ ഹൗസ് ഡ്രഗ് ബാങ്ക് പൂട്ടിയതെന്ന് മേയർ.
എസ്എടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് പൂട്ടിയെന്ന പ്രചാരണം തെറ്റെന്ന് മേയർ
നഗരസഭയാണ് വിശ്രമകേന്ദ്രത്തിനായി കെട്ടിടം നിർമ്മിച്ചത്. അത് ഇപ്പോഴും ആരോഗ്യ വകുപ്പിന് കൈമാറിയിട്ടില്ല. ഡ്രഗ്‌സ് സൊസൈറ്റിയിലെ ചിലർ അതിക്രമിച്ചു കയറി ഓഫിസ് തുറക്കുകയായിരുന്നുവെന്നും മേയർ പറഞ്ഞു. നഗരസഭക്കും തനിക്കുമെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഇൻഹൗസ് ഡ്രഗ് ബാങ്കിൻ്റെ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം മേയറുടെ നേതൃത്വത്തിൽ അടച്ചു പൂട്ടിയത് വിവാദമായിരുന്നു.