കേരളം

kerala

ETV Bharat / state

കുറഞ്ഞ കാലയളവ് കടുത്ത വെല്ലുവിളിയെന്ന് തിരുവനന്തപുരം മേയർ - തിരുവനന്തപുരം നഗരസഭാ മേയർ

നഗരത്തിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകുക. മാലിന്യ സംസ്‌കരണം, പാർക്കിങ് പ്രശ്‌നങ്ങൾ, കുടിവെള്ള പ്രശ്‌നം എന്നിവ പരിഹരിക്കുന്നതിന് നടപടിയെടുക്കും. സ്‌മാർട് സിറ്റി പദ്ധതിയുടെ വേഗം കൂട്ടാൻ ശ്രമമുണ്ടാകുമെന്നും കെ ശ്രീകുമാർ പറഞ്ഞു.

കുറഞ്ഞ കാലയളവ് കടുത്ത വെല്ലുവിളിയെന്ന് തിരുവനന്തപുരം മേയർ

By

Published : Nov 13, 2019, 3:03 PM IST

തിരുവനന്തപുരം: നഗരസഭാ ഭരണത്തില്‍ കുറഞ്ഞ കാലയളവ് കടുത്ത വെല്ലുവിളിയെന്ന് തിരുവനന്തപുരത്തിന്‍റെ പുതിയ മേയർ കെ ശ്രീകുമാർ. ഒരു വർഷം മാത്രമാണ് ഇനി ലഭിക്കുക. തുടർന്ന് തെരഞ്ഞെടുപ്പ് വരുമെന്നതിനാൽ പ്രതിപക്ഷം കടുത്ത നിലപാടുകൾ എടുത്തേക്കാം. അവസാന വർഷം പ്രവർത്തനങ്ങളുടെ വേഗത കുറയുന്ന പതിവ് തിരുത്താനുള്ള ശ്രമം നടത്തുമെന്നും കെ ശ്രീകുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.

കുറഞ്ഞ കാലയളവ് കടുത്ത വെല്ലുവിളിയെന്ന് തിരുവനന്തപുരം മേയർ

മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭയ്ക്ക് വൻതുക പിഴയിട്ടതിന് പറഞ്ഞ കാരണം കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനമില്ലെന്നാണ്. ദേശീയ ഹരിത ട്രിബ്യൂണൽ പോലെയുള്ള സ്ഥാപനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിമിതികൾ മനസിലാക്കണം. ശിക്ഷിക്കാനല്ല മെച്ചപ്പെടുത്താനാണ് ഇടപെടലുകൾ ഉണ്ടാകേണ്ടത്.

നഗരത്തിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകുക. മാലിന്യ സംസ്‌കരണം, പാർക്കിങ് പ്രശ്‌നങ്ങൾ, കുടിവെള്ള പ്രശ്‌നം എന്നിവ പരിഹരിക്കുന്നതിന് നടപടിയെടുക്കും. സ്‌മാർട് സിറ്റി പദ്ധതിയുടെ വേഗം കൂട്ടാൻ ശ്രമമുണ്ടാകുമെന്നും കെ ശ്രീകുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details