കേരളം

kerala

ETV Bharat / state

കളിയിക്കാവിള കൊലപാതക കേസ്; മുഖ്യ പ്രതികളെ നാഗർകോവിൽ ജില്ലാ കോടതിയിൽ ഹാജരാക്കും - മുഖ്യ പ്രതികളെ നാഗർകോവിൽ ജില്ലാ കോടതിയിൽ ഹാജരാക്കും

സുരക്ഷ മുൻനിർത്തിയും, ഭീകരവാദ സംഘടനകളുമായി പ്രതികൾക്കുള്ള ബന്ധത്തിലെ ഗൗരവം കണക്കിലെടുത്തുമാണ് നാടകീയ നീക്കം

കളിയിക്കാവിള കൊലപാതക കേസ്; മുഖ്യ പ്രതികളെ നാഗർകോവിൽ ജില്ലാ കോടതിയിൽ ഹാജരാക്കും
കളിയിക്കാവിള കൊലപാതക കേസ്; മുഖ്യ പ്രതികളെ നാഗർകോവിൽ ജില്ലാ കോടതിയിൽ ഹാജരാക്കും

By

Published : Jan 20, 2020, 12:36 PM IST

Updated : Jan 20, 2020, 12:59 PM IST

കളിയിക്കാവിള:കളിയിക്കാവിള കൊലപാതക കേസിലെ പ്രതികളെ നാഗർകോവിൽ ജില്ലാ കോടതിയിൽ ഹാജരാക്കും. കുഴിത്തുറ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത കേസിലെ മുഖ്യപ്രതികളായ അബ്ദുൾ ഷെമീമിനെയും, തൗഫീഖിനെയുമാണ് ഇന്ന് ജില്ലാ കോടതിയിൽ ഹാജരാക്കുന്നത്. സുരക്ഷ മുൻനിർത്തിയും, ഭീകരവാദ സംഘടനകളുമായി പ്രതികൾക്കുള്ള ബന്ധത്തിലെ ഗൗരവം കണക്കിലെടുത്താണ് ഈ നാടകീയ നീക്കം.

വ്യാഴാഴ്ച രാത്രി ഒമ്പതിന് കുഴിത്തുറയിലെ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. എന്നാൽ റിമാൻഡ് ചെയ്ത പ്രതികളെ തിങ്കളാഴ്ച കുഴിത്തുറ കോടതിയിൽ ഹാജരാക്കാനായിരുന്നു കോടതി നിർദേശിച്ചത്. പ്രതികളെ ഇന്ന് 12 മണിയോടുകൂടി കുഴിത്തൂറ കോടതിയിൽ ഹാജരാക്കും എന്നാണ് രാവിലെ വരെ അറിയിച്ചിരുന്നത്.

വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേരളത്തിലെയും തമിഴ്നാട്ടിലെയും മാധ്യമ സംഘവും സുരക്ഷ ഉറപ്പുവരുത്താൻ സ്പെഷ്യൽ പൊലീസ് സംഘവും രാവിലെ മുതൽ കോടതി പരിസരത്ത് തടിച്ചു കൂടിയിരുന്നു. തുടർന്നാണ് നാഗർകോവിൽ ജില്ലാ കോടതിയിലേക്ക് പ്രതികളെ എത്തിക്കുമെന്ന് അറിയിപ്പ് ലഭിച്ചത്. പാളയം കോട്ട ജില്ലാജയിലിൽ നിന്നാണ് പ്രതികളെ എത്തിക്കുന്നത്. എൻഐഎ സംഘത്തിന്‍റെ നിരീക്ഷണത്തിലുള്ള കേസായതുകൊണ്ടാണ് ജില്ലാ കോടതിയിലേക്ക് കേസ് മാറ്റിയതെന്നാണ് സൂചന.

Last Updated : Jan 20, 2020, 12:59 PM IST

ABOUT THE AUTHOR

...view details