തിരുവനന്തപുരം:വിഴിഞ്ഞത്ത് ആനയുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു. കഴക്കൂട്ടം കോവളം ബൈപ്പാസ് റോഡിലെ കല്ലുവെട്ടാംകുഴി മുക്കോല സർവീസ് റോഡിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ലോറി ബാരിക്കേടിൽ ഇടിച്ചു നിർത്തിയതിനാല്‍ അപകടം ഒഴിവായി . മണ്ണന്തല ക്ഷേത്ര ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വിഴിഞ്ഞത്ത് ആനയുമായി വന്ന ലോറി അപകടത്തിൽപെട്ടു - elephant met with an accident at Vizhinjam
കഴക്കൂട്ടം കോവളം ബൈപ്പാസ് റോഡിലെ കല്ലുവെട്ടാംകുഴി മുക്കോല സർവീസ് റോഡിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
ലോറി
കയറ്റംകയറവേ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഏറെ ദൂരം പിന്നോക്കം ഉരുളുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ലോറി ബാരിക്കേഡിൽ ഇടിച്ചു നിർത്തി. മുന്നോട്ട് എടുക്കാൻ കഴിയാതെ ലോറിയിൽ ഒരു മണിക്കൂറിലേറെ കുടുങ്ങിയെങ്കിലും ഫയർഫോഴ്സ് സംഘം ആനയെ സുരക്ഷിതമായി ലോറിയിൽ നിന്ന് ഇറക്കുകയായിരുന്നു.