തിരുവനന്തപുരം: തലസ്ഥാനത്ത് ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലാ പഞ്ചായത്തിൽ ഇക്കുറി സീറ്റുകൾ വർധിപ്പിക്കുമെന്നും കൂടുതൽ പഞ്ചായത്തുകളിൽ ഭരണത്തിൽ എത്തുമെന്നും കോർപ്പറേഷനിൽ അഭിമാനകരമായ നേട്ടം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ മോദി പ്രഭാവത്തിലാണ് കോർപ്പറേഷനിൽ ബിജെപിക്ക് അപ്രതീക്ഷിത നേട്ടം ഉണ്ടായത്. ഇക്കുറി ഇത് ആവർത്തിക്കില്ല.
തലസ്ഥാനത്ത് ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - തിരുവനന്തപുരം
ജില്ലാ പഞ്ചായത്തിൽ ഇക്കുറി സീറ്റുകൾ വർധിപ്പിക്കുമെന്നും കൂടുതൽ പഞ്ചായത്തുകളിൽ ഭരണത്തിൽ എത്തുമെന്നും കോർപ്പറേഷനിൽ അഭിമാനകരമായ നേട്ടം കൈവരിക്കുകയും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

തലസ്ഥാനത്ത് ഇടതു മുന്നണി ചരിത്ര വിജയം നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തലസ്ഥാനത്ത് ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതുമുന്നണി ഭരണത്തിൽ എത്തും. ബിജെപിയിൽ നിന്നും കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇരുപതോളം വാർഡുകളിൽ ബിജെപി-യുഡിഎഫ് രഹസ്യ ധാരണ ഉണ്ടായിരുന്നു. എന്നാലിത് ഇടതുമുന്നണിയുടെ വിജയത്തെ ഒരു തരത്തിലും ബാധിക്കില്ല. സംസ്ഥാന സെക്രട്ടറി മത്സരിച്ച വാർഡ് പോലും ബിജെപിക്ക് നഷ്‌ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Last Updated : Dec 9, 2020, 10:55 AM IST