കേരളം

kerala

ETV Bharat / state

ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു - മനുഷ്യാവകാശ കമ്മീഷൻ

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ പൊലീസ് മേധാവിക്കും കമ്മിഷൻ നിർദേശം നൽകി.

Twin deaths  ഇരട്ടക്കുട്ടികൾ മരിച്ച സംഭവം  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു  മലപ്പുറത്ത് ചികിത്സ നിഷേധിച്ചു  Human Rights Commission  മനുഷ്യാവകാശ കമ്മീഷൻ  ഇരട്ടക്കുട്ടികൾ മരിച്ചു
ഇരട്ടക്കുട്ടികൾ

By

Published : Sep 28, 2020, 3:44 PM IST

തിരുവനന്തപുരം: മലപ്പുറത്ത് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രണ്ടു നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ പൊലീസ് മേധാവിക്കും കമ്മിഷൻ നിർദേശം നൽകി.

കൊണ്ടോട്ടി സ്വദേശികളായ എൻ.സി. മുഹമ്മദ് ഷരീഫ് - ഷഹ്‌ല തസ്നി ദമ്പതികളുടെ ഇരട്ടക്കുഞ്ഞുങ്ങളാണ് ചികിത്സ കിട്ടാതെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. പൂർണ ഗർഭിണിയായ ഷഹ്‌ലയ്ക്ക് മൂന്നോളം ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. തുടർന്ന് 14 മണിക്കൂറിന് ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഇവരെ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം കുഞ്ഞുങ്ങൾ മരിച്ചു. കൊവിഡിന്‍റെ പേരിലാണ് ഷഹ്‌ലയ്ക്ക് ചികിത്സ നിഷേധിച്ചത്.

ABOUT THE AUTHOR

...view details