തിരുവനന്തപുരം:സപ്ലൈകോയുടെ എല്ലാ വില്പനശാലകളിലും ശുചിമുറി സൗകര്യം ഉറപ്പുവരുത്താൻ സപ്ലൈകോ മാനേജിങ് ഡയറക്‌ടർക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ നിർദേശം. 1534 വിൽപന ശാലകളാണ് സപ്ലൈകോയ്ക്ക് സംസ്ഥാനത്തുള്ളത്. ഭൂരിപക്ഷം ജീവനക്കാരും സ്‌ത്രീകളായിട്ടും 528 വില്പനനശാലകളിൽ ശുചിമുറി സൗകര്യം ഒരുക്കിയിട്ടില്ല. ഇതിൽ 286 കേന്ദ്രങ്ങളിലെ ജീവനക്കാർ അടിയന്തരാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സമീപ പ്രദേശങ്ങളിലെ കടമുറികളാണ്. ബാക്കി 242 കേന്ദ്രങ്ങളിൽ ശുചിമുറി സൗകര്യം ലഭ്യമല്ലെന്നാണ് ഇതു സംബന്ധിച്ച് സപ്ലൈകോ എംഡി നൽകിയ റിപ്പോർട്ട്.
സപ്ലൈകോയുടെ വില്പന ശാലകളില്‍ ശുചിമുറിയൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ - toilet facilities in all Supplyco outlets
സപ്ലൈകോയുടെ വിൽപനശാലകളിലെ ഭൂരിപക്ഷം ജീവനക്കാരും സ്‌ത്രീകളായിട്ടും 528 വില്പനശാലകളിൽ ശുചിമുറി സൗകര്യം ഒരുക്കിയിട്ടില്ല.
സപ്ലൈകോയുടെ എല്ലാ വിൽപന ശാലകളിലും ശുചിമുറി സൗകര്യമൊരുക്കാൻ മനുഷ്യാവകാശ കമ്മിഷൻ നിർദേശം
നിലവിൽ സൗകര്യമില്ലാത്ത എല്ലായിടത്തും അടിയന്തരമായി ശുചിമുറികൾ സജ്ജമാക്കാനാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദേശം നൽകിയിരിക്കുന്നത്. രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കുന്ന സപ്ലൈകോ വിൽപനശാലകളിലെ ജീവനക്കാരുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സപ്ലൈകോ എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്‍റ് എം ശശിധരൻ നായർ നൽകിയ പരാതിയിലാണ് നടപടി.