കേരളം

kerala

ETV Bharat / state

സാധാരണക്കാർക്ക് ആശ്വാസവുമായി ആരോഗ്യവകുപ്പ്: സങ്കീര്‍ണമായ ലാബ് പരിശോധനകള്‍ ഇനി വീടിന് തൊട്ടടുത്ത് - നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്‍

ഹബ് ആന്‍റ് സ്പോക്ക് മോഡല്‍ ലാബ് നെറ്റ്‌വര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു. ചെറിയ പരിശോധനകള്‍ ഈ ലാബില്‍ തന്നെ ലഭ്യമാകും. സങ്കീര്‍ണ്ണമായ പരിശോധനകള്‍ക്ക് കേന്ദ്രീകൃതമായ ലാബുകളിലെക്ക് സാംപിള്‍ എത്തിക്കും.

The hub and spoke model lab networks  ലാബ് പരിശോധനകള്‍ ഇനി വീടിന് തൊട്ടടുത്ത്  ഹബ് ആന്‍റ് സ്പോക്ക് മോഡല്‍ ലാബ് നെറ്റ്‌വര്‍ക്ക്  നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്‍  ചെറിയ പരിശോധനകള്‍ ഈ ലാബില്‍ തന്നെ ലഭ്യമാകും
ഹബ് ആന്‍റ് സ്പോക്ക് മോഡല്‍ ലാബ് നെറ്റ്‌വര്‍ക്ക്

By

Published : May 5, 2023, 10:36 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഹബ്ബ് ആന്‍റ് സ്പോക്ക് മോഡല്‍ ലാബ് നെറ്റ്‌വര്‍ക്ക് സംവിധാനം യാഥാര്‍ത്ഥ്യമാകുന്നു. നവകേരളം കര്‍മ്മ പദ്ധതി രണ്ട് ആര്‍ദ്രം മിഷന്‍റെ ഭാഗമായുള്ള 10 പ്രധാന പദ്ധതികളിലൊന്നാണ് ഹബ്ബ് ആന്‍റ് സ്പോക്ക് മോഡല്‍ ലാബ് നെറ്റ്‌വര്‍ക്കിങ്. പത്തനംതിട്ട, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ ഈ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനകള്‍ ഉടന്‍ ആരംഭിക്കും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സങ്കീര്‍ണമായ ലാബ് പരിശോധനകള്‍ അധികദൂരം യാത്ര ചെയ്യാതെ വീടിന് തൊട്ടടുത്തുള്ള ആശുപത്രികളില്‍ ലഭ്യമാകും. പകര്‍ച്ച വ്യാധികള്‍, പകര്‍ച്ചേതരവ്യാധികള്‍, പുതിയതായി ആവിര്‍ഭവിക്കുന്ന സാംക്രമിക രോഗങ്ങള്‍ എന്നിവയുടെ നിര്‍ണയത്തിന് ഗുണ നിലവാരമുള്ള ലാബ് പരിശോധന സംവിധാനങ്ങള്‍ ആവശ്യമാണ്.

നിലവില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ലാബുകളില്‍ നിശ്ചിത പരിശോധനകള്‍ ചെയ്യുന്നുണ്ടെങ്കിലും സങ്കീര്‍ണമായ പരിശോധനകള്‍ക്ക് താലൂക്ക് ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, റഫറല്‍ ലാബുകള്‍, സ്വകാര്യ ലാബുകള്‍ എന്നിവയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സങ്കീര്‍ണ പരിശോധനകള്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ലഭ്യമാകും. പരസ്‌പരം ബന്ധമുളള ഒരു ശൃംഖല പോലെയാകും ഇവയുടെ പ്രവര്‍ത്തനം.

ചെറിയ പരിശോധനകള്‍ ഈ ലാബില്‍ തന്നെ ലഭ്യമാകും. സങ്കീര്‍ണ്ണമായ പരിശോധനകള്‍ക്ക് കേന്ദ്രീകൃതമായ ലാബുകളിലെക്ക് സാംപിള്‍ എത്തിക്കും. ശേഖരിക്കുന്ന സാമ്പിളുകള്‍ പ്രാഥമിക, ദ്വിതീയ, ത്രിതീയ തലങ്ങളിലുള്ള ഡയഗണോസ്റ്റിക് ഹബ് ലാബുകളിലേയ്ക്കാകും എത്തിയ്ക്കുക. പരിശോധനകള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് പരിശോധന ഫലം രോഗികളെ അറിയിക്കും. സീറോളജി, ക്ലിനിക്കല്‍ ബയോകെമിസ്ട്രി, ഹോര്‍മോണ്‍ പരിശോധനകള്‍, മൈക്രോബിയോളജി പരിശോധനകള്‍, സര്‍വയലന്‍സിന്‍റെ ഭാഗമായ സാമ്പിളുകള്‍, അര്‍ബുദ രോഗനിര്‍ണയ പരിശോധനകള്‍ എന്നിവ ഇതിലൂടെ ലഭ്യമാകും.

സാമ്പിളുകള്‍ പരിശോധന ലാബുകളിലേക്ക് എത്തിക്കുന്നതിനുള്ള ഗതാഗത സംവിധാനം പ്രാദേശികമായ ഘടകങ്ങള്‍ കൂടി കണക്കിലെടുത്ത് ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെല്‍ത്ത് ഗ്രാന്‍റ് എന്നിവരുടെ സഹകരണത്തോടെയാകും ഒരുക്കുക. ഹബ് ആന്‍ഡ് സ്പോക്ക് സംവിധാനം വഴി ചെലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ ലാബ് സേവനങ്ങള്‍ ഉറപ്പാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം.

സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ വിവിധ പദ്ധതികൾക്ക് ഭരണാനുമതി: ദേശീയ ധനകാര്യ കമ്മിഷന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ വിവിധ പദ്ധതികൾക്ക് 323.29 കോടി രൂപയുടെ ഭരണാനുമതി. ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കീഴിലുള്ള സബ് സെന്‍ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ്.

284 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരിക്കുന്നത് 523 സബ്‌സെന്‍ററുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മികാനായാണ്. സബ് സെന്‍റർ ഒന്നിന് 55.5 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ 1.43 കോടിയുടെ വീതം 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 13 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടം സ്ഥാപിക്കാന്‍ അനുമതിയായിട്ടുണ്ട്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details