തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചവിളാകം മലയിതോട്ടത്ത് രാജുവിന്‍റെ ഭാര്യ അജിതയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘമായി അസ്വാരസ്യങ്ങളെ തുടർന്ന് അകന്ന് താമസിക്കുകയായിരുന്ന ദമ്പതികൾ രണ്ടുമാസം മുമ്പാണ് വീണ്ടും ഒരുമിച്ച് താമസം ആരംഭിച്ചത്. പുലർച്ചെ രാജുവാണ് അജിത തൂങ്ങി മരിച്ച വിവരം പുറത്തറിയിക്കുന്നത്. അതേ സമയം അജിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - thiruvanathapuram
ദീർഘമായി ദാമ്പത്തിക സ്വരച്ചേർച്ചയെ തുടർന്ന് അകന്ന് താമസിക്കുകയായിരുന്ന ദമ്പതികൾ രണ്ടുമാസം മുമ്പാണ് ഒരുമിച്ച് താമസം ആരംഭിച്ചത്.
വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
സംഭവ സമയം ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മൃതശരീരത്തിൽ അടിവസ്ത്രം മാത്രം ഉണ്ടായിരുന്നതും ശരീരത്തിലെ മുറിപ്പാടുകളും ചൂണ്ടിക്കാട്ടിയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. മാരായമുട്ടം പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ ഒന്നും പറയാൻ കഴിയില്ലെന്നും മാരായമുട്ടം സിഐ പറഞ്ഞു.
Last Updated : Jun 26, 2020, 3:52 PM IST