കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിക്ക് നേരിട്ടെത്തി പിറന്നാള്‍ ആശംസയറിയിച്ച്, സമ്മാനം നല്‍കി ഗവര്‍ണര്‍ - ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുഖ്യമന്ത്രിയുടെ 76-ാം പിറന്നാള്‍ ദിനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ട് ക്ലിഫ് ഹൗസിലെത്തിയാണ് ജന്മദിനാശംസകള്‍ നേര്‍ന്നത്.

മുഖ്യമന്ത്രിക്ക് നേരിട്ടെത്തി പിറന്നാള്‍ ആശംസയറിയിച്ച്, സമ്മാനം നല്‍കി ഗവര്‍ണര്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  രണ്ടാം പിണറായി സര്‍ക്കാര്‍  The Governor wished and gifted to the Chief Minister Pinarayi vijayan  Chief Minister Pinarayi vijayan  ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  Governor Arif Muhammad Khan
മുഖ്യമന്ത്രിക്ക് നേരിട്ടെത്തി പിറന്നാള്‍ ആശംസയറിയിച്ച്, സമ്മാനം നല്‍കി ഗവര്‍ണര്‍

By

Published : May 24, 2021, 5:59 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി പിറന്നാള്‍ ആശംസയറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് ഗവര്‍ണര്‍ ആശംസയറിയിച്ചത്. ജന്മദിന സമ്മാനം നല്‍കിയാണ് ഗവര്‍ണര്‍ മടങ്ങിയത്.

ആശംസകള്‍ക്ക് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദിയറിയിച്ചു. ക്ലിഫ് ഹൗസിലെത്തി നേരിട്ട് ജന്മദിനാശംസകള്‍ നേര്‍ന്ന ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന് നന്ദിയെന്നായിരുന്നു പോസ്റ്റ്. ഗവര്‍ണര്‍ ജന്മദിന സമ്മാനം നല്‍കുന്ന ചിത്രത്തോടയായിരുന്നു പോസ്റ്റ്.

ALSO READ:പിറന്നാൾ നിറവില്‍ പിണറായി, ആഘോഷങ്ങളില്ലാതെ സഭയില്‍ സത്യപ്രതിജ്ഞ

മുഖ്യമന്ത്രിയുടെ 76-ാം പിറന്നാളാണ് ഇന്ന്. നിയമസഭ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും പിറന്നാളിന്‍റെ ഭാഗമായി ആഘോഷങ്ങളോ ചടങ്ങുകളോ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒന്നാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞയുടെ തലേ ദിവസമായ 2016 മെയ് 24 നാണ് കേരളം അതുവരെ അറിയാതിരുന്ന ജന്മദിന രഹസ്യം പിണറായി വെളിപ്പെടുത്തിയത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്‌തു. തുടര്‍ഭരണമെന്ന ചരിത്രമെഴുതിയാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അധികാരത്തിലേറുന്നത്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് പ്രോട്ടേം സ്‌പീക്കര്‍ പി.ടി.എ. റഹീം സത്യവാചകം ചൊല്ലിക്കൊടുത്തു.

ABOUT THE AUTHOR

...view details