നിലപാട് മാറ്റാതെ സർക്കാർ; നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് സിഎഎ വിരുദ്ധ പരാമർശം മാറ്റില്ല - citizenship amendment act
ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സർക്കാർ അനുകൂലിക്കില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമർശം നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് നീക്കില്ലെന്ന് സർക്കാർ ഗവർണറെ അറിയിച്ചു.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമർശം നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് നീക്കില്ലെന്ന നിലപാടിലുറച്ച് സർക്കാർ. ഇക്കാര്യം സർക്കാർ ഗവർണറെ അറിയിച്ചു. അതേസമയം, ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന നിലാപാടിലാണ് സർക്കാർ. ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സർക്കാർ അനുകൂലിക്കില്ല. ഇത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന് വിലയിരുത്തൽ. സർക്കാരിന്‍റെ എതിർപ്പ് ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ജനങ്ങളുടെ ആശങ്കയാണ് പ്രതിഫലിപ്പിക്കുന്നതെന്നും സർക്കാർ വിശദീകരിച്ചു.