തിരുവനന്തപുരം : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നിയമാനുസൃതം നടക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായി വിജിലന്‍സ് മുന്നോട്ടുപോകും. അഴിമതിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കുമെന്നും ജി.സുധാകരന്‍ വ്യക്തമാക്കി.
അഴിമതിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കും : ജി.സുധാകരന്‍ - ജി.സുധാകരന്‍
പൊതുമരാമത്ത് ജോലികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്ന കീഴ്‌വഴക്കം ഉണ്ടായിട്ടില്ലെന്നും കമ്പനികള്‍ തമ്മില്‍ പണമിടപാട് നടത്താന്‍ നിയമമില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി
![അഴിമതിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കും : ജി.സുധാകരന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4490935-thumbnail-3x2-palarivattom.jpg)
കേരള റോഡ്‌സ് ആന്റ് ബ്രിഡ്‌ജസിന്‍റെ പണം എടുക്കാതെ കേരള സ്റ്റേറ്റ് റോഡ് ഫണ്ട് ബോര്‍ഡിനെക്കൊണ്ടാണ് പാലം നിര്‍മാണത്തിനുള്ള പണം ചെലവഴിച്ചിരിക്കുന്നത് . ഇത് നിയമവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
തിരിമറിയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സൂരജിന്‍റെ നിയമവിരുദ്ധമായ 24 ഉത്തരവുകള്‍ റദ്ദാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിയമപരമായ നടപടികളുമായി മുന്നോട്ടു നീങ്ങുമെന്നും ജി സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. പൊതുമരാമത്ത് ജോലികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്ന കീഴ്‌വഴക്കം ഉണ്ടായിട്ടില്ല. കമ്പനികള്‍ തമ്മില്‍ പണമിടപാട് നടത്താനും നിയമമില്ല . അതിനാല്‍ സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടാകും. ഇത് കോടതിയും വിജിലന്‍സും പരിശോധിക്കട്ടെയെന്നും ജി സുധാകരന്‍ പറഞ്ഞു.