തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാമ്പയിൻ നാളെ (ഞായറാഴ്‌ച) ആരംഭിക്കുന്നതിന് എതിരെയുള്ള ക്രൈസ്‌തവ സഭകളുടെ എതിര്‍പ്പ് തള്ളി സര്‍ക്കാര്‍. ഗാന്ധിജയന്തി ദിനമായ നാളെ(ഒക്‌ടോബര്‍ 2) തന്നെ പരിപാടി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ അടക്കം ക്രൈസ്‌തവ സഭ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.
ഞായറാഴ്‌ച പ്രാര്‍ഥന ദിവസമാണെന്നാണ് ക്രൈസ്‌തവ സഭകളുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പരിപാടിയില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് യോഗത്തില്‍ വ്യക്തമാക്കി. ലഹരിക്കെതിരായ കാമ്പയിൻ പൊതു വികാരമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.