കേരളം

kerala

ETV Bharat / state

റേഷന്‍ കടകളിൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാനൊരുങ്ങി സർക്കാർ - thiruvanthapuram ration shops updation

എസ്‌.ബി.ഐ, എച്ച്.ഡി.എഫ്.സി, കൊടാക് മഹീന്ദ്ര, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളുടെ സഹകരണത്തോടെയാണ് റേഷന്‍ കടകളിൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാനൊരുങ്ങുന്നത്

റേഷന്‍ കടകളിൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാനൊരുങ്ങി സർക്കാർ

By

Published : Nov 22, 2019, 10:16 AM IST

Updated : Nov 22, 2019, 11:32 AM IST

തിരുവനന്തപുരം: റേഷന്‍ കടയില്‍ നിന്നും ഇനി അരി, പഞ്ചസാര തുടങ്ങിയ സാധനങ്ങള്‍ മാത്രമല്ല ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച പദ്ധതിക്കായുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പണം സ്വീകരിക്കല്‍, നിക്ഷേപം, ഫണ്ട് ട്രാന്‍സ്ഫര്‍ തുടങ്ങിയ സേവനങ്ങൾ റേഷന്‍ കടകളിലൂടെ ലഭ്യമാകും. റേഷന്‍ കടകളിലെ ഇ-പോസ് മെഷിനുകളുമായി ബന്ധപ്പെടുത്തി ആധാര്‍ അധിഷ്ഠിതമായാകും സേവനം ലഭ്യമാക്കുക.

എസ്ബിഐ, എച്ച്.ഡി.എഫ്.സി, കൊടാക് മഹീന്ദ്ര, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തില്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. ബാങ്കിങ് സേവനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് തലസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, താലൂക്ക്-സിറ്റി റേഷനിങ് ഓഫീസര്‍മാര്‍, റേഷന്‍ സംഘടന പ്രതിനിധികള്‍ എന്നിവരുടെ യോഗം നടക്കും.

Last Updated : Nov 22, 2019, 11:32 AM IST

ABOUT THE AUTHOR

...view details