തിരുവനന്തപുരം:സ്പ്രിംഗ്ലര്‍ കരാറിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍. ഏപ്രില്‍ രണ്ടിന് ഒപ്പിട്ട കരാറാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇതിനോടൊപ്പം ഈ മാസം 12 ന് സ്പ്രിംഗ്ലര്‍ കമ്പനി ഐ.ടി സെക്രട്ടറിക്ക് അയച്ച കത്തും കരാറിന്‍റെ രേഖകളും സര്‍ക്കാര്‍ പുറത്തുവിട്ടു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 മുതല്‍ സെപ്‌റ്റംബര്‍ 24 വരെ വിവരങ്ങള്‍ ശേഖരിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.
സ്പ്രിംഗ്ലര്‍ കരാര്‍ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു - സ്പ്രിഗ്ലര്‍ കരാര്‍ വാര്‍ത്തകള്‍
വിവരങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് കമ്പനി രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്
സ്പ്രിഗ്ലര്‍ കരാര്‍ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു
വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും സുതാര്യമായാണ് വിരങ്ങള്‍ ശേഖരിക്കുന്നതെന്നും കരാറില്‍ വ്യക്തമാക്കുന്നു. വിവരങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്നും അതത് രാജ്യങ്ങളുടെ നിയമമനുസരിച്ച് വിവരങ്ങളുടെ അന്തിമാവകാശം പൗരനാണെന്നും കമ്പനി രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്.
Last Updated : Apr 15, 2020, 12:03 PM IST