തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ലീവ് സറണ്ടര്‍ ആറുമാസത്തേക്കു കൂടി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ്‌കുമാര്‍ സിങ് പുറപ്പെടുവിച്ച ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആറുമാസത്തേക്കു കൂടി മരവിപ്പിച്ചു - തിരുവനന്തപുരം വാര്‍ത്ത
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
മുന്‍പ് ആറുമാസത്തേക്ക് ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ ഈ വര്‍ഷം മെയ് 31 വരെ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ മുന്‍ കാല പ്രാബല്യത്തോടെ ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചു കൊണ്ട് ജൂലൈ 26ന് ഉത്തരവിറക്കിയത്. യൂണിവേഴ്‌സിറ്റികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ക്ഷേമ ബോര്‍ഡുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും താത്കാലിക ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണ്.
ALSO READ:പാലക്കാട് വീണ്ടും കർഷക ആത്മഹത്യ ; പലിശക്കാരുടെ ഭീഷണി മൂലമെന്ന് ആരോപണം