പൊലീസില്‍ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തും: മുഖ്യമന്ത്രി - കേരള സര്‍ക്കാര്‍
പൊലീസില്‍ വനിതാ പൊലീസ് എന്നുള്ള പദം ഒഴിവാക്കുന്ന കാര്യവും പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി
തിരുവനന്തപുരം: പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുക എന്നത് സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്‍റെ നടപടിയായാണ് ഒരു പ്രത്യേക ബറ്റാലിയന്‍ രൂപീകരിച്ചത്. കൂടാതെ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് വനിതകളെ നേരിട്ട് റിക്രൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. പൊലീസില്‍ വനിതാ പൊലീസ് എന്നുള്ള പദം ഒഴിവാക്കുന്ന കാര്യവും പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. വനിതാ പൊലീസിന്‍റെ സേവനം സംബന്ധിച്ച ഗീതാ ഗോപി എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.