കേരളം

kerala

ETV Bharat / state

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും - pinarayi government

രണ്ടാം തവണയും ഭരണത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയെന്ന ചരിത്ര നേട്ടവുമായാണ് പിണറായി വിജയൻ സഭയിലെത്തുക.

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം  പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം  ആദ്യ സമ്മേളന വാർത്ത  നാളെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ  വിഡി സതീശന്‍ പ്രതിപക്ഷത്ത്  പതിനഞ്ചാം കേരള നിയമസഭ വാർത്ത  പിണറായി സർക്കാരിന്‍റെ രണ്ടാം സർക്കാർ  പതിനഞ്ചാം കേരള നിയമസഭ  സഭ സമ്മേളനം നാളെ തുടങ്ങും  The first session of the 15th Kerala Legislative Assembly  15th Kerala Legislative Assembly will begin tomorrow  assembly session news  kerala assembly session news  15th Kerala Legislative Assembly  15th Kerala Legislative Assembly news  LDF government  pinarayi government  pinarayi second term
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും

By

Published : May 23, 2021, 12:23 PM IST

Updated : May 23, 2021, 12:51 PM IST

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കും. ചരിത്ര വിജയവുമായി തുടര്‍ഭരണത്തിലെത്തിയ സര്‍ക്കാരിനെ പിണറായി വിജയന്‍ നയിക്കുമ്പോള്‍ പ്രതിപക്ഷത്ത് പുതിയ നായകനായി വിഡി സതീശന്‍ എത്തും. ഒട്ടേറെ പുതുമകളുമായാണ് പതിനഞ്ചാം സഭ സമ്മേളനം തുടങ്ങുന്നത്.

തുടര്‍ച്ചയായി അധികാരമേല്‍ക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടവുമായാണ് പിണറായി വിജയന്‍ സഭയിലെത്തുന്നത്. തിളക്കമാര്‍ന്ന ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. തെരഞ്ഞെടുപ്പില്‍ തോറ്റ യുഡിഎഫിനെ നയിക്കാനും പിണറായിയോട് എതിരിടാനും പുതിയ പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ എത്തുന്നതോടെ യുഡിഎഫ് ക്യാമ്പും പ്രതീക്ഷയിലാണ്.

സ്പ്രിംഗ്‌ളര്‍, സ്വര്‍ണക്കടത്ത് മുതല്‍ ഇഎംസിസി വരെ സഭയില്‍ അഞ്ച് വര്‍ഷം മുഴങ്ങിയ ആരോപണ പരമ്പരകളെല്ലാം ജനം തള്ളിക്കളഞ്ഞെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിക്കുക. നിയമസഭ സാമാജികന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച സതീശന്‍റെ പ്രതിപക്ഷ നേതാവ് പദവിയുടെ ആദ്യ വിലയിരുത്തലുകള്‍ക്കും നിയമസഭ ഇക്കുറി വേദിയാകും. പിണറായി മുഖ്യമന്ത്രിയായ നിയമസഭയില്‍ പ്രതിപക്ഷനിരയിലേക്ക് കെ.കെ. രമയെത്തുന്നതും മറ്റൊരു കൗതുകം.

READ MORE: ശബരിമല മുതല്‍ സമുദായ സമവാക്യങ്ങൾ വരെ, കേരളം തള്ളിയ വോട്ട് തന്ത്രങ്ങൾ

സംപൂജ്യരായ ബിജെപിക്ക് ഇത്തവണ പുറത്തുനിന്നും കളി കാണേണ്ട സ്ഥിതിയാണ്. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 28ന് നയപ്രഖ്യാപനപ്രസംഗം. നാലിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്‍റെ ആദ്യ ബഡ്‌ജറ്റ് അവതരിപ്പിക്കും. 14 വരെയാണ് നിയമസഭ സമ്മേളനം.

READ MORE: വി.ഡി സതീശൻ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ്

Last Updated : May 23, 2021, 12:51 PM IST

ABOUT THE AUTHOR

...view details