തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിനായി കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്. സമിതി അധ്യക്ഷനായ കർണാടക മുൻ മന്ത്രി എച്ച്. കെ. പാട്ടീലിന്‍റെ നേതൃത്വത്തിലാണ് യോഗം. സമിതിയിലെ മറ്റ് അംഗങ്ങളായ പ്രണിതി ഷിൻഡെ, ടുഡില്ല ശ്രീധർ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ചര്‍ച്ച നാളെയും തുടരും.
കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ഇന്ന് യോഗം ചേരും - The first meeting of the Congress Screening Committee is today
കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ ആദ്യഘട്ട ചർച്ച പൂർത്തിയാക്കും. തുടർന്ന് ഡൽഹിയിൽ സ്ക്രീനിങ് കമ്മിറ്റിയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും യോഗം ചേർന്ന് അന്തിമ പട്ടികയ്ക്ക് രൂപം നൽകും
കോൺഗ്രസ്
കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ ആദ്യ ഘട്ട ചർച്ച പൂർത്തിയാക്കും. തുടർന്ന് ഏഴ് മുതല്‍ ഒമ്പത് വരെ ഡൽഹിയിൽ സ്ക്രീനിങ് കമ്മിറ്റിയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും യോഗം ചേർന്ന് അന്തിമ പട്ടികയ്ക്ക് രൂപം നൽകും. പത്തിനുള്ളിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.