തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്നാം ഡോസ് കൊവിഡ് വാക്‌സിനേഷന്‍ 90 ശതമാനം പിന്നിട്ടതായി ആരോഗ്യമന്ത്രി വീണ ജോർജ്. 2,3967663 പേരാണ് സംസ്ഥാനത്ത് ഇതുവരെ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചത്.
രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഒരു കോടി പിന്നിട്ടു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട് എന്നീ അഞ്ച് ജില്ലകളിൽ 90 ശതമാനത്തിന് മുകളിലാണ് ഒന്നാം ഡോസ് വാക്‌സിനേഷൻ. കൊവിഡിനെതിരെ സാമൂഹിക പ്രതിരോധം തീർക്കുന്നതിൽ മികച്ച നേട്ടമാണ് കൈവരിച്ചതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.