കേരളം

kerala

ETV Bharat / state

ഐസകിന് തുടർച്ച, ആരോഗ്യം പ്രധാനം: പുതിയ നികുതി നിർദ്ദേശങ്ങളില്ലാതെ രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ്

ഒരു മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച് 10 മണിക്ക് അവസാനിപ്പിച്ചു. കേരള നിയമസഭയിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗങ്ങളില്‍ ഒന്നായിരിക്കും കെഎൻ ബാലഗോപാലിന്‍റെ കന്നി ബജറ്റ്. കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കും വാക്‌സിനേഷനുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കൊവിഡ് കാലത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ ഇല്ലായെന്നതും ശ്രദ്ധേയമാണ്.

By

Published : Jun 4, 2021, 10:45 AM IST

KN Balagopal first budget of the second Pinarayi government
ആരോഗ്യം പ്രധാനം: പുതിയ നികുതി നിർദ്ദേശങ്ങളില്ലാതെ രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ്

തിരുവനന്തപുരം:2021 ജനുവരി 15ന് ഒന്നാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റില്‍ ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞ് അവസാനിപ്പിച്ചിടത്ത് നിന്നാണ് രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാല്‍ തുടങ്ങിയത്. നാടകീയതയോ അത്ഭുത പ്രഖ്യാപനങ്ങളോ കവിതയോ ഉദ്ധരണികളോ ബജറ്റ് പ്രസംഗത്തില്‍ കെഎൻ ബാലഗോപാല്‍ നടത്തിയില്ല. ഒരു മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച് 10 മണിക്ക് അവസാനിപ്പിച്ചു. കേരള നിയമസഭയിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗങ്ങളില്‍ ഒന്നായിരിക്കും കെഎൻ ബാലഗോപാലിന്‍റെ കന്നി ബജറ്റ്.

വെല്ലുവിളി നേരിടാനുറച്ച്

ഈ മഹാമാരിക്കാലക്ക് കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കും വാക്‌സിനേഷനുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കൊവിഡ് കാലത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ ഇല്ലായെന്നതും ശ്രദ്ധേയമാണ്. പിണറായി സർക്കാരിന്‍റെ അവസാന ബജറ്റില്‍ ധനമന്ത്രി ടിഎം തോമസ് ഐസക് അവതരിപ്പിച്ച നിർദ്ദേശങ്ങൾ അതേ പടി നിലനിർത്തിയതും പ്രത്യേകതയാണ്.

ഉപ(അതി)ജീവനപാക്കേജ്

സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്‌സിൻ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. 18 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്‌സിൻ സൗജന്യമായി നല്‍കാൻ 1000 കോടി വകയിരുത്തി. അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടി അനുവദിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി നേരിടാൻ 20000 കോടിയുടെ രണ്ടാം പാക്കേജും കെഎൻ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2,800 കോടി പ്രഖ്യാപിച്ച കെഎൻ ബാലഗോപാല്‍ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കുമെന്നും പ്രഖ്യാപിച്ചു. കേരളത്തില്‍ വാക്‌സിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്നും അതിനായി 10 കോടി വകയിരുത്തിയെന്നും പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ ഉപജീവനം നഷ്ടമായവർക്ക് നേരിട്ടം പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിന് ലോണുകൾ, പലിശ, സബ്‌സിഡി എന്നിവയ്ക്കായി 8300 കോടിയും പാക്കേജിന്‍റെ ഭാഗമായി പ്രഖ്യാപിച്ചു.

ഉത്തേജനത്തിന് വായ്‌പ പദ്ധതി

കാർഷിക മേഖലയ്്ക്ക് 2000 കോടിയുടെ വായ്‌പ

പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 2000 കോടി

കുടുംബ ശ്രീ അയല്‍ക്കൂട്ടങ്ങൾക്ക് 1000 കോടി

കുടുംബ ശ്രീ കൊവിഡ് പാക്കേജിന് 100 കോടി

തീരസംരക്ഷണത്തിന് 1500 കോടിയുടെ പദ്ധതി

കടല്‍ഭിത്തി നിർമാണത്തിന് 5300 കോടി

10000 പുതിയ കുടുംബശ്രീ അയല്‍ക്കൂട്ട യൂണിറ്റുകൾ

വയോജന പരിചരണത്തിന് പഞ്ചായത്തുകളില്‍ പദ്ധതി

ഓക്‌സിലറി അയക്കൂട്ട യൂണിറ്റുകൾ

തദ്ദേശീയ കർഷകർക്ക് ന്യായ വില ഉറപ്പാക്കും

തൊഴിലുറപ്പില്‍ 12 കോടി തൊഴില്‍ ദിനങ്ങൾ സൃഷ്ടിക്കും

കൊവിഡ് കാലത്ത് വിദ്യാർഥികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കും

അഭ്യസ്ത വിദ്യർക്ക് തൊഴില്‍ പദ്ധതി വിപുലീകരിക്കും

രണ്ട് പുതിയ ടൂറിസം സർക്യൂട്ടുകൾ

ABOUT THE AUTHOR

...view details