തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളില്‍ ആറ് കുട്ടികൾ കൂടിയാൽ മാത്രം പുതിയ തസ്തിക സൃഷ്ടിച്ചാൽ മതിയെന്ന് ധനവകുപ്പ്. ഇക്കാര്യം കാണിച്ച് ധനവകുപ്പ് വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. കെ.ഇ.ആർ പരിഷ്കരണം വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയമവകുപ്പുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. എയ്ഡഡ് അധ്യാപകരുടെ സംഘടനകളുടെ പ്രതിഷേധം മറികടന്നാണ് സർക്കാർ തീരുമാനം.
ആറ് കുട്ടികൾ കൂടിയാൽ മാത്രം പുതിയ തസ്തിക മതിയെന്ന് നിര്‍ദേശം - കേരള സര്‍ക്കാര്‍
നിയമവകുപ്പുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. എയ്ഡഡ് അധ്യാപകരുടെ സംഘടനകളുടെ പ്രതിഷേധം മറികടന്നാണ് സർക്കാർ തീരുമാനം
ആറ് കുട്ടികൾ കൂടിയാൽ മാത്രം പുതിയ അധ്യാപക തസ്തിക മതിയെന്ന് ധനവകുപ്പിന്‍റെ നിര്‍ദ്ദേശം
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ഒരു അധ്യാപകന് 30 വിദ്യാര്‍ഥികള്‍ എന്നതാണ് അനുപാതം. ഇതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ഒരു കുട്ടി കൂടുമ്പോൾ നിയമനങ്ങൾ നടത്തുന്നതെന്നാണ് ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.