തിരുവനന്തപുരം :അനുഭവ പരിചയം സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ നല്‍കിയത് വലിയ ആത്മവിശ്വാസമാണ്. ആദ്യമായി നിപ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ നഷ്ടമായത് 21 ജീവനുകളാണ്. രണ്ടാം വരവിലും മൂന്നാം വരവിലും നിപയെ പിടിച്ചുകെട്ടാന്‍ സംസ്ഥാനത്തിനായി.
നേരത്തേ, പലര്‍ക്കും നിപ ബാധിച്ചത് ആശുപത്രിയില്‍ നിന്നുമായിരുന്നു. മൂന്നാം വരവില്‍ ഒറ്റ കേസില്‍ നിപയെ ഒതുക്കിയിരിക്കുകയാണ് സംസ്ഥാന ആരോഗ്യ സംവിധാനം. നിപ പരിശോധനയിലും ഏറെ മുന്നിലെത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞു.
സമയനഷ്ടം ഒഴിവാക്കാൻ ഇടപെടല്‍
സെപ്‌റ്റംബര്‍ നാലിന് കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ പരിശോധന സംവിധാനമൊരുക്കാനുള്ള ശ്രമങ്ങളും തുടങ്ങി. എന്‍.ഐ.വി പൂനെ, എന്‍.ഐ.വി ആലപ്പുഴ എന്നിവിടങ്ങളില്‍ സാമ്പിള്‍ അയച്ച് ഫലം ലഭിക്കുന്നതിനായുള്ള സമയനഷ്ടം ഒഴിവാക്കാനായിരുന്നു ഈ ആലോചന.
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ കാര്യക്ഷമമായ ഇടപെടലിനെ തുടര്‍ന്ന് ഒറ്റ ദിവസംകൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വി.ആര്‍.ഡി ലാബില്‍ പ്രത്യേക ലാബ് സജ്ജമായി. സെപ്‌റ്റംബര്‍ ആറ് മുതല്‍ തന്നെ ഇവിടെ പരിശോധന തുടങ്ങി. എന്‍.ഐ.വി പൂനെയുടെ സഹകരണത്തോടെയാണ് പ്രത്യേക ലാബ് സജ്ജമാക്കിയത്.
അടിയന്തരമായി എത്തിച്ച് ഉപകരണങ്ങള്‍