തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടെന്ന നിബന്ധന നിർബന്ധമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റെ തീരുമാനം ഇന്ന് സംസ്ഥാന സമിതി യോഗം പരിഗണിക്കും. ഇളവ് അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാന യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. ഇളവ് ഇല്ലെങ്കിൽ അഞ്ച് മന്ത്രിമാരും സ്പീക്കറും ഉൾപ്പടെ 23 പേർക്ക് സീറ്റ് ലഭിക്കില്ല.
ടേം നിബന്ധന; തീരുമാനം സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് പരിഗണിക്കും - Term Condition
ഇളവ് അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാന യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. ഇളവ് ഇല്ലെങ്കിൽ അഞ്ച് മന്ത്രിമാരും സ്പീക്കറും ഉൾപ്പടെ 23 പേർക്ക് സീറ്റ് ലഭിക്കില്ല
ടേം നിബന്ധന
മന്ത്രിമാരായ ഇ. പി. ജയരാജൻ, ജി. സുധാകരൻ, തോമസ് ഐസക്ക്, സി. രവീന്ദ്രനാഥ്, എ. കെ ബാലൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവരാണ് രണ്ടു തവണ എന്ന നിബന്ധന ബാധമാകുന്ന പ്രമുഖർ. 18 സിറ്റിങ് എംഎൽഎമാർക്കും മത്സരിക്കാനാകില്ല. സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനത്തിന് സംസ്ഥാന സമിതിയുടെ അനുമതി കൂടി ലഭിച്ചാൽ സിപിഎമ്മിന്‍റെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രധാന ഘട്ടം പൂർത്തിയാകും.