കേരള ബാങ്ക് തുടങ്ങാനുള്ള സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധം:മുല്ലപ്പള്ളി രാമചന്ദ്രൻ - മുല്ലപ്പള്ളി രാമചന്ദ്രൻ
കേരള ബാങ്ക് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ പൂർണമായി തകർക്കുമെന്ന് മുല്ലപ്പള്ളി
![കേരള ബാങ്ക് തുടങ്ങാനുള്ള സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധം:മുല്ലപ്പള്ളി രാമചന്ദ്രൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4713930-851-4713930-1570727595753.jpg)
കേരള ബാങ്ക് തുടങ്ങാനുള്ള സർക്കാർ തീരുമാനം ഭരണഘടന വിരുദ്ധം; മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: കേരള ബാങ്ക് ഭരണഘടന വിരുദ്ധമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ പൂർണമായി തകർക്കുന്ന കേരള ബാങ്ക് എന്ന വാണിജ്യ ബാങ്ക് തുടങ്ങാനുള്ള സർക്കാർ തീരുമാനം ഭരണഘടന തത്വങ്ങളെ വെല്ലുവിളിക്കുന്നതാണ്. സഹകരണ ബാങ്കിലെ ആയിരക്കണക്കിന് കോടി രൂപ കേരള ബാങ്കിലേക്ക് മാറ്റി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കമാണ് തീരുമാനത്തിനു പിന്നിലെന്നും മുല്ലപ്പള്ളി പ്രസ്‌താവനയിൽ പറഞ്ഞു.