തിരുവനന്തപുരം:മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യുന്നതിൽ തീരുമാനം ഇന്ന്. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കടുത്ത തലവേദനയും കഴുത്ത് വേദനയുമുണ്ടെന്നാണ് രവീന്ദ്രൻ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ ഇത് ഗുരുതരമല്ല എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. നിലവിൽ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിൽ ചികിത്സയിലാണ് രവീന്ദ്രൻ.
സി.എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യുന്നതിൽ തീരുമാനം ഇന്ന്
ചൊവ്വാഴ്ചയാണ് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്.
സി.എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യുന്നതിൽ തീരുമാനം ഇന്ന്
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു ഇത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ച സമയം നൽകണമെന്നാവശ്യപ്പെട് രവീന്ദ്രൻ ഇ ഡിക്ക് കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിൽ ഇ ഡി ഇന്ന് തീരുമാനമെടുക്കും.