തിരുവനന്തപുരം : സംസ്ഥാനത്തെ ഡാമുകൾ തുറന്നു വിടുന്നത് ഗൗരവത്തോടെ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശാസ്‌ത്രീയമായ പഠനത്തിനു ശേഷമേ ഡാമുകൾ തുറക്കാവൂ എന്നും ഒറ്റയടിക്ക് എല്ലാ ഡാമുകളും തുറന്ന് മറ്റൊരു മഹാപ്രളയത്തിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ചെന്നിത്തല പറഞ്ഞു. നേവിയുടെയും എയർ ഫോഴ്‌സിന്‍റെയും സഹായം എത്തിക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കണം. ട്രാക്കിൽ മരം വീഴുന്നതു പോലെയുള്ള പ്രശ്‌ങ്ങൾ അതിവേഗം പരിഹരിക്കാൻ റെയിൽവേ ശ്രദ്ധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പ്രളയം ദുരിതം വിതച്ച വയനാട്ടിൽ എത്തണമെന്ന് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമാകുമെന്ന് കലക്‌ടർമാർ മുന്നറിയിപ്പു നൽകിയതിനാലാണ് എത്താത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാനത്തെ ഡാമുകൾ തുറന്നു വിടുന്നത് ഗൗരവത്തോടെ വേണം: രമേശ് ചെന്നിത്തല - heavy rains
പ്രളയം ദുരിതം വിതച്ച വയനാട്ടിൽ എത്തണമെന്ന് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമാകുമെന്ന് കലക്‌ടർമാർ മുന്നറിയിപ്പു നൽകിയതിനാലാണ് എത്താത്തതെന്നും ചെന്നിത്തല വ്യക്തമാക്കി
![സംസ്ഥാനത്തെ ഡാമുകൾ തുറന്നു വിടുന്നത് ഗൗരവത്തോടെ വേണം: രമേശ് ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4085748-thumbnail-3x2-chenni.jpg)
സംസ്ഥാനത്തെ ഡാമുകൾ തുറന്നു വിടുന്നത് ഗൗരവത്തോടെ വേണം: രമേശ് ചെന്നിത്തല
സംസ്ഥാനത്തെ ഡാമുകൾ തുറന്നു വിടുന്നത് ഗൗരവത്തോടെ വേണം: രമേശ് ചെന്നിത്തല
സർക്കാരിന്‍റെ അടിയന്തര ദുരിതാശ്വാസ നടപടികൾക്ക് പ്രതിപക്ഷത്തിന്‍റെ പൂർണ പിന്തുണയുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകാൻ കോൺഗ്രസിന്‍റെ എല്ലാ ഘടകങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കർണാടക പിസിസി ഭുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്‌തിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.