തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി മരിച്ച ദമ്പതികള്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്.
നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് - ക്രൈംബ്രാഞ്ച് അന്വേഷിക്കും
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നിരുന്നു.
നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
കഴിഞ്ഞ 22നാണ് കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കൽ നടപടിക്കിടെ നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശിയായ രാജനും ഭാര്യ അമ്പിളിയും പൊള്ളലേറ്റ് മരിച്ചത്.