തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി ജോർജിന്റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. അപകട സമയത്ത് അതുവഴി യാത്ര ചെയ്യുകയായിരുന്ന താൻ രണ്ടു പേർ സംശയകരമായ സാഹചര്യത്തിൽ അവിടെ നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിൽ ദുരൂഹതയുണ്ടെന്നും സോബി വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സോബിയുടെ മൊഴി രേഖപ്പെടുത്തുന്നത്.
ബാലഭാസ്കറിന്‍റെ മരണം: സോബി ജോർജിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും - balabhaskar
സോബിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്
കഴിഞ്ഞ ദിവസം ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷമിയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണെന്ന് ലക്ഷ്മി മൊഴി നൽകി. ഈ സമയത്ത് ബാലഭാസ്കർ പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ബാലഭാസ്കറിന് ബോധം നഷ്ടമായി. സാധാരണ ധരിക്കാറുള്ള സ്വർണാഭരണങ്ങൾ മാത്രമാണ് അപ്പോൾ ബാലഭാസ്കറിന്‍റെ കൈവശമുണ്ടായിരുന്നത്. ഇതുൾപ്പെടെ പണമോ ആഭരണങ്ങളോ ഒന്നും നഷ്ടമായിട്ടില്ലെന്നും ലക്ഷ്മി മൊഴി നൽകിയിരുന്നു. ബാലഭാസ്കറിന്‍റെ മരണത്തിന് സ്വർണ കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്.