തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്‍റെ മുന്നണി പ്രവേശനം ഇന്ന് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. ജോസ് വിഭാഗത്തെ മുന്നണിക്കൊപ്പം ചേർക്കാമെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെങ്കിലും ഇക്കാര്യത്തിൽ സിപിഐക്ക് കടുത്ത എതിർപ്പുണ്ട്.
ജോസ് വിഭാഗത്തിന്‍റെ മുന്നണി പ്രവേശനം; ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും - jose k mani
ജോസ് വിഭാഗത്തെ മുന്നണിക്കൊപ്പം ചേർക്കാമെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെങ്കിലും ഇക്കാര്യത്തിൽ സിപിഐക്ക് കടുത്ത എതിർപ്പുണ്ട്
മുന്നണി പ്രവേശനത്തിൽ രണ്ട് വിഭാഗങ്ങളുടെയും അന്തിമ നിലപാട് ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. ജോസ് വിഭാഗം എത്തുന്നതോടെ കോട്ടയത്ത് കരുത്ത് കൂടുമെന്നാണ് പാർട്ടി വിലയിരുത്തൽ. കോട്ടയം ജില്ലാ കമ്മിറ്റിക്കും ഇതേ അഭിപ്രായമാണ്. ജോസ് വിഭാഗത്തെ ഒപ്പം ചേർക്കുമ്പോൾ പാല സീറ്റ് വിട്ടുകൊടുക്കേണ്ടി വരും. ഇക്കാര്യത്തിൽ എൻസിപിയുമായും മാണി സി കാപ്പനുമായും സിപിഎം ആശയ വിനിമയം നടത്തി കഴിഞ്ഞു. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വൈകിട്ട് നാലുമണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.