തിരുവനന്തപുരം: വിശ്വാസികള്‍ക്കൊപ്പമെന്ന് സിപിഎമ്മും നവോത്ഥാനത്തിനൊപ്പമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയതോടെ വിശ്വാസി സമൂഹത്തെ സിപിഎമ്മും സര്‍ക്കാരും വീണ്ടും കബളിപ്പിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് എന്തോ തെറ്റുപറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
വിശ്വാസി സമൂഹത്തെ സിപിഎമ്മും സര്‍ക്കാരും വീണ്ടും കബളിപ്പിച്ചെന്ന് ചെന്നിത്തല - വിശ്വാസിസമൂഹത്തെ സിപിഎമ്മും സര്‍ക്കാരും വീണ്ടും കബളിപ്പിച്ചിരിക്കുകയാണെന്ന് ചെന്നിത്തല
ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് സർക്കാർ പാഠം പഠിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തല
വിശ്വാസി സമൂഹത്തെ സിപിഎമ്മും സര്‍ക്കാരും വീണ്ടും കബളിപ്പിച്ചെന്ന് ചെന്നിത്തല
ശബരിമലയില്‍ യുവതികളെ കയറ്റി വിശ്വാസികളെ കബളിപ്പിച്ചതിനെതിരായാണ് വിശ്വാസി സമൂഹം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതികരിച്ചത്. ആ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രി തയ്യാറല്ല. പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ വെറും കബളിപ്പിക്കലാണെന്ന് തെളിഞ്ഞു. ഇക്കാര്യത്തില്‍ വിശ്വാസി സമൂഹത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്നും യുഡിഎഫ് അവര്‍ക്കൊപ്പം നില്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Last Updated : Aug 29, 2019, 7:44 PM IST