കേരളം

kerala

ETV Bharat / state

ഓണത്തിന് സൗജന്യ പലവ്യഞ്ജന കിറ്റ്; സഹായം എല്ലാ കാര്‍ഡുടമകള്‍ക്കും

പഞ്ചസാര, ചെറുപയർ, വൻപയർ, ശർക്കര, മുളകുപൊടി, മല്ലിപ്പൊടി, വെളിച്ചെണ്ണ, സൺ ഫ്ലവർ ഓയിൽ, സേമ്യ, പാലട, ഗോതമ്പ് നുറുക്ക് തുടങ്ങി 11 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റാണ് വിതരണത്തിന് തയ്യാറാക്കുന്നത്.

തിരുവനന്തപുരം  Thiruvananthapuram  കൊവിഡ് 19  ഓണക്കിറ്റുകൾ  onam  kits  kovid  covid 19
88 ലക്ഷം റേഷൻ കാർഡുടമകൾക്ക് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും; മുഖ്യമന്ത്രി

By

Published : Jul 22, 2020, 8:45 PM IST

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 88 ലക്ഷം റേഷൻ കാർഡുടമകൾക്ക് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി. ഓഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം ആരംഭിക്കും. മതിയായ അളവിൽ റേഷൻ ധാന്യവിഹിതം ലഭിക്കാത്ത മുൻഗണനാ ഇതര വിഭാഗങ്ങൾക്ക് 15 രൂപ നിരക്കിൽ 10 കിലോ അരിയും ലഭ്യമാക്കും.

പഞ്ചസാര, ചെറുപയർ, വൻപയർ, ശർക്കര, മുളകുപൊടി, മല്ലിപ്പൊടി, വെളിച്ചെണ്ണ, സൺ ഫ്ലവർ ഓയിൽ, സേമ്യ, പാലട, ഗോതമ്പ് നുറുക്ക് തുടങ്ങി 11 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റാണ് വിതരണത്തിന് തയ്യാറാക്കുന്നത്. കടലാക്രമണം നേരിടുന്ന കണ്ടെയ്ൻമെൻ്റ് സോണുകളായ 30 തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് തീരശോഷണം നേരിടാൻ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് തുക ലഭ്യമാക്കി. പഞ്ചായത്തുകൾക്ക് രണ്ട് ലക്ഷം, മുനിസിപ്പാലിറ്റികൾക്ക് മൂന്ന് ലക്ഷം, കോർപ്പറേഷനുകൾക്ക് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. ബണ്ട് സംരക്ഷണം, കടൽത്തീരത്തെ വീടുകളുടെ സംരക്ഷണം എന്നിവയ്ക്ക് തുക വിനിയോഗിക്കാം.

ABOUT THE AUTHOR

...view details