കേരളം

kerala

ETV Bharat / state

കേരളത്തിൽ പ്രതിദിനം അരലക്ഷം കൊവിഡ് പരിശോധനകൾ നടത്തുമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി കേരളം

കൊവിഡ് പോരാട്ടത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ പൊതു ആരോഗ്യ സംവിധാനം കൂടുതൽ ശക്തമാക്കാൻ നൂറിന കർമ്മ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

covid tests kerala  CM kerala  pinarayi vijayan  പിണറായി വിജയൻ  മുഖ്യമന്ത്രി കേരളം  കൊവിഡ് പരിശോധന കേരളം
കേരളത്തിൽ പ്രതിദിനം ആരലക്ഷം കൊവിഡ് പരിശോധനകൾ നടത്തുമെന്ന് മുഖ്യമന്ത്രി

By

Published : Aug 30, 2020, 6:53 PM IST

Updated : Aug 30, 2020, 7:48 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം അരലക്ഷം കൊവിഡ് പരിശോധനകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പോരാട്ടത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ പൊതു ആരോഗ്യ സംവിധാനം കൂടുതൽ ശക്തമാക്കാൻ നൂറിന കർമ്മ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മേഖലക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കും. സിഎഫ്എൽടിസികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.

കേരളത്തിൽ പ്രതിദിനം അരലക്ഷം കൊവിഡ് പരിശോധനകൾ നടത്തുമെന്ന് മുഖ്യമന്ത്രി

നൂറ് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളജ്, ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രിയുടെ ഭാഗമായി 24 പുതിയ കെട്ടിടങ്ങൾ പൂർത്തീകരിക്കും. പത്ത് പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ, ഒമ്പത് സ്‌കാനിങ് കേന്ദ്രങ്ങൾ, മൂന്ന് പുതിയ കാത്ത് ലാബുകൾ, രണ്ട് ആധുനിക ക്യാൻസർ ചികിത്സാ സംവിധാനങ്ങൾ എന്നിവയും 100 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Aug 30, 2020, 7:48 PM IST

ABOUT THE AUTHOR

...view details