കേരളം

kerala

ETV Bharat / state

സി.എച്ച് സെന്‍ററിന്‍റെ റിലീഫ് ടവര്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു - The Chief Minister inaugurated the Relief Tower of the CH Center

ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായവും താമസവും ഭക്ഷണവുമൊക്കെ ഇവിടെ നിന്നും ലഭിക്കും. നിരവധി നിരാലംബരായ രോഗികള്‍ക്ക് സഹായകമാണ് സിഎച്ച് സെന്‍ററെന്ന് മുഖ്യമന്ത്രി പറഞ്ഞു.

The Chief Minister inaugurated the Relief Tower of the CH Center  സി.എച്ച് സെന്‍ററിന്‍റെ റിലീഫ് ടവര്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു
സി.എച്ച് സെന്‍ററിന്‍റെ റിലീഫ് ടവര്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

By

Published : Dec 25, 2019, 9:44 AM IST

തിരുവനന്തപുരം : ജില്ലയിലെ റീജിയണൽ കാൻസർ സെന്‍ററിൽ ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കുന്ന സി.എച്ച് സെന്‍ററിന്‍റെ റിലീഫ് ടവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ദ്ഘാടനം ചെയ്‌തു. 35 ഫ്‌ളാറ്റുകളും കോണ്‍ഫറന്‍സ് റൂമുമായാണ് റിലീഫ് ടവര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായവും താമസവും ഭക്ഷണവുമൊക്കെ ഇവിടെ നിന്നും ലഭിക്കും. നിരവധി നിരാലംബരായ രോഗികള്‍ക്ക് സഹായകമാണ് സിഎച്ച് സെന്‍ററെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സി.എച്ച് സെന്‍ററിന്‍റെ റിലീഫ് ടവര്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

റിലീഫ് ടവറിലെ കോണ്‍ഫറന്‍സ് ഹാള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു. ഹൈദ്രാലി ശിഹാബ്‌ തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലികുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍, വി.എം.സുധീരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details